Check this Youtube video
Family Law (search YouTube @LawMalayalam)
ആകെ പേജ്കാഴ്ചകള്
2023, മേയ് 26, വെള്ളിയാഴ്ച
2023, ഫെബ്രുവരി 10, വെള്ളിയാഴ്ച
പരസ്പര സമ്മതത്തോട് കൂടിയുള്ള വിവാഹമോചനം (Divorce by Mutual Consent Malayalam)
പരസ്പര സമ്മതത്തോട് കൂടിയുള്ള വിവാഹമോചനം
ഹിന്ദു, ക്രിസ്ത്യൻ, ഇന്റർ കാസ്റ്റ് വിവാഹനിയമങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി വിവാഹമോചന ഉത്തരവിലൂടെ വിവാഹബന്ധം വേർപെടുത്തുന്നതിനുള്ള ഒരു ഹർജി കുടുംബകോടതിയിൽ ഇരു കക്ഷികളും ഒരുമിച്ച് സമർപ്പിക്കാവുന്നതാണ്. ഒരു വർഷമോ അതിലധികമോ കാലയളവായി അവർ വേർപിരിഞ്ഞ് താമസിക്കുന്നു. അവർക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയില്ല. (കേരള ഹൈ കോടതിയുടെ വിധിന്യായം പ്രകാരം ഒരു വർഷം വേണ്ടാത്തതാകുന്നു) വിവാഹം വേർപെടുത്തണമെന്ന് അവർ പരസ്പരം സമ്മതിച്ചുറപ്പിച്ചു ഒരു ഹർജി ഫയൽ ചെയ്താൽ കോടതിക്ക് പരസപര സമ്മതത്തോടുകൂടിയുള്ള വിവാഹമോചനം അനുവദിക്കാവുന്നതാണ്.
നിവേദനം അവതരിപ്പിച്ച തീയതി മുതൽ ആറ് മാസത്തിന് മുമ്പും പ്രസ്തുത തീയതിക്ക് ശേഷം പതിനെട്ട് മാസത്തിന് ശേഷവും രണ്ട് കക്ഷികളുടെയും പ്രമേയത്തിൽ, ഹർജി പിൻവലിച്ചില്ലെങ്കിൽ ഇതിനിടയിൽ, കക്ഷികളെ കേട്ട് തൃപ്തിപ്പെട്ട ശേഷം, യോജിച്ചതായി തോന്നുന്ന രീതിയിൽ അന്വേഷണം നടത്തിയ ശേഷം, ഹർജിയിലെ ന്യായവാദങ്ങൾ ശെരിയാണന്നു വിലയിരുത്തി വിവാഹമോചന ഉത്തരവ് കോടതി പാസാക്കും. ഉത്തരവിന്റെ തീയതി മുതൽ ഇത് പ്രാബല്യത്തിൽ വരും. (6 മാസം ഒഴിവാക്കാൻ പെറ്റീഷൻ ഇട്ടാൽ 6 മാസത്തിന് മുൻപ് വിധി പാസാക്കാൻ കഴിയും).
പരസ്പര സമ്മതത്തോട് കൂടിയുള്ള വിവാഹമോചനത്തിനും കൗൺസിലിംഗ് ഉണ്ട് (അത് ഒരു ഫോർമൽ കൗൺസിലിംഗ് മാത്രമാണ്).
മെയിൻ ഹർജി ഫയൽ ചെയ്തു കൗൺസിലിംഗും കഴിഞ്ഞു പോസ്റ്റ് ചെയ്യുന്ന ഡേറ്റിൽ രണ്ടു കക്ഷികളും സത്യവാങ്മൂലം ഫയൽ ചെയ്തു ഡോക്യൂമെൻറ്കൾ മാർക്ക് ചെയ്തു തുടർന്ന് വയ്ക്കുന്ന ഡേറ്റിൽ ഓർഡർ ആവും. വളരെ പെട്ടെന്ന് തന്നെ ഈ കാര്യങ്ങൾ ചെയ്യാനാവും.
മുസ്ലിങ്ങൾക്ക് പരസപര സമ്മതത്തോടെയുള്ള വിവാഹമോചനം അവരുടെ മതനിയമത്തിൽ പറയുംപോലെ ആണ് അവർക്ക് കോടതിക്ക് പുറത്തു വച്ച് മുബാരത്തുനാമ എഴുതി വിവാഹമോചനം ചെയ്യാം. അവർക്ക് കോടതിയെ സമീപിക്കേണ്ട ആവശ്യം ഇല്ല. ഇങ്ങനെ തയ്യാറാക്കുന്ന മുബാരത്തുനാമ കുടുംബകോടതിയിൽ കൊടുത്തു ഡിക്ലറേഷൻ വാങ്ങാവുന്നതാണ്.
കൂടുതൽ വിവരങ്ങൾ വിവരങ്ങളറിയാൻ ലോ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. അതിലെ പ്ലേയ്ലിസ്റിൽ നിന്നും Family law സെലക്ട് ചെയ്യാം.
Who is the best Family court Lawyer in Neyyattinkara?
Check this Youtube video
-
Please check Law Malayalam Youtube Channel https://www.youtube.com/@LawMalayalam/videos
-
പരസ്പര സമ്മതത്തോട് കൂടിയുള്ള വിവാഹമോചനം ഹിന്ദു, ക്രിസ്ത്യൻ, ഇന്റർ കാസ്റ്റ് വിവാഹനിയമങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി വിവാഹമോചന ഉത്തരവി...